2018 ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ വിപണിയില്‍

2018 ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ പുറത്തിറങ്ങി. പുത്തന്‍ ബിഎംഡബ്ല്യു X3 യുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 49.99 ലക്ഷം രൂപയാണ് . പുതുതലമുറ ബവേറിയന്‍ എസ്‌യുവിയെന്നാണ് X3 യ്ക്കുള്ള ബിഎംഡബ്ല്യുവിന്‍റെ വിശേഷണം. ബിഎംഡബ്ല്യു X3 2003 ലാണ് ആദ്യമായി ആഗോള വിപണിയില്‍ എത്തിയത്. 15 ലക്ഷം X3 കളെ ഇതുവരെ ബിഎംഡബ്ല്യു രാജ്യാന്തര വിപണികളില്‍ വിറ്റുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പരിഷ്‌കരിച്ച ഹെഡ്‌ലാമ്ബ്, ടെയില്‍ ലാമ്ബ് ശൈലി ഉള്‍പ്പെടെ രൂപകല്പനയില്‍ കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ X3 വിപണിയില്‍ എത്തുന്നത്. യഥാക്രമം 49.99 ലക്ഷം, 56.70 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഡ്രൈവ് 20d എക്‌സ്പിഡീഷന്‍, എക്‌സ്‌ഡ്രൈവ് 20d ലക്ഷ്വറി ലൈന്‍ വകഭേദങ്ങളുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ഇരട്ട പുകകുഴലും ചിറകുകളോടെയുള്ള പുതിയ റൂഫ് സ്‌പോയിലറും മോഡലിന്റെ പ്രത്യേകതയാണ്. ബിഎംഡബ്ല്യു M5 സീരീസിന് സമാനമാണ് ഡാഷ്‌ബോര്‍ഡ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ X3 യില്‍ ലഭ്യമാണ്. ജെസ്റ്റര്‍ കണ്‍ട്രോള്‍ ഒരുങ്ങുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. രണ്ടു ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് X3 യില്‍. എട്ടു സെക്കന്‍ഡുകള്‍ മതി X3 യ്ക്ക് പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍. മണിക്കൂറില്‍ 213 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. ഇന്ത്യയില്‍ ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് GLC, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, വോള്‍വോ XC60 എന്നിവരാണ് X3 യുടെ എതിരാളികള്‍.

Comments are closed.