മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത്‌ സിന്‍ഹ ബി.ജെ.പി ഉപേക്ഷിച്ചു

പട്‌ന: മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത്‌ സിന്‍ഹ ബി.ജെ.പി. വിട്ടു. കക്ഷി രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്നും രാജ്യത്തെ ജനാധിപത്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയാണു ലക്ഷ്യമെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട്‌ സിന്‍ഹ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ രാഷ്‌ട്രീയ മഞ്ച്‌ എന്ന പേരില്‍ രാഷ്‌ട്രീയതേര സംഘടന കഴിഞ്ഞ ജനുവരി 31 ന്‌ രൂപീകരിച്ചിരുന്നു.
നിലവിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യം അപകടത്തിലാണെന്നും രാജ്യവ്യാപകമായി ജനാധിപത്യ സംരക്ഷണ യജ്‌ഞം ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹ എം.പി, കോണ്‍ഗ്രസ്‌, ആര്‍.ജെ.ഡി, എ.എ.പി, സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്‌ തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെ സാക്ഷിയാക്കിയാണു യശ്വന്ത്‌ സിന്‍ഹ നിലപാട്‌ വ്യക്‌തമാക്കിയത്‌.

Comments are closed.