അര്‍മേനിയയില്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു

യെരെവാന്‍: അര്‍മേനിയയില്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്സ്യാന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുന്നു. ഞായറാഴ്ച പ്രതിപക്ഷ നേതാവ് നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധിപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടന ഭേദഗതി കഴിഞ്ഞ ചൊവ്വാഴ്ച പാര്‍ലമെന്‍റ് അംഗീകരിച്ചിരുന്നു. അധികാരം നിലനിര്‍ത്താനാണ് പ്രധാനമന്ത്രി ഭരണഘടന ഭേദഗതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Comments are closed.