കോട്ടയം കളക്ടറേറ്റിന് സമീപം മൂന്നു നില കെട്ടിടത്തില്‍ തീപിടിത്തം

കോട്ടയം: കളക്ടറേറ്റിന് സമീപത്തെ മൂന്നു നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു തീപിടിത്തമുണ്ടായത്. തീപിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അറിയുന്നു. കെട്ടിടത്തിന്‍റെ ഒരു നില പൂര്‍ണമായും കത്തിനശിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്നിശമനസേന എത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിവരികയാണ്.

Comments are closed.