ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന്
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് സമര്‍പ്പിക്കും. അന്വേഷണ സംഘം നല്കിയ ചോദ്യാവലി പ്രകാരമുള്ള റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച സമര്‍പ്പിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് നേരത്തേ നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജ് ജനറല്‍ വിഭാഗം പ്രഫസര്‍ ഡോ. ഉണ്ണികൃഷ്ണന് കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി അഡീ. പ്രഫസര്‍ ഡോ. ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി പ്രഫസര്‍ ഡോ. പ്രതാപന്, കോട്ടയം മെഡിക്കല്‍ കോളജ് നെഫ്രോളജി പ്രഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍. മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്. ഇതോടെ ശ്രീജിത്തിന്റെ മരണകാരണമായ വയറിനേറ്റ ക്ഷതം എപ്പോഴാണ് ഉണ്ടായതെന്നതിനെക്കുറിച്ച് വ്യക്തത വരും.
Comments are closed.