അജിത്ത് നയന്‍താര ചിത്രം വിശ്വാസത്തിന്‍റെ ഷൂട്ടിംഗ് മേയില്‍

അജിത്ത് നയന്‍താരയുടെ വിശ്വാസത്തിന്‍റെ ഷൂട്ടിംഗ് മേയില്‍ ആരംഭിക്കും. സംവിധായകന്‍ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നായിരുന്നു തീരുമാനം.പക്ഷേതമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് സമരം മൂലമാണ് മെയ് ആദ്യവാരത്തില്‍ തന്നെ പദ്ധതികള്‍ തുടങ്ങുന്നത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ പ്രത്യേക ഷൂട്ടിങ് ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും. നാലാം തവണയാണ് ശിവയും അജിത്തും തമ്മില്‍ ഒന്നിക്കുന്നത്.
റോബോശങ്കര്‍, യോഗി ബാബു, തമ്ബി രാമയ്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിശ്വാസത്തിനു സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഡി ഇമ്മാനാണ്.ഡി ഇമ്മാനും അജിത്തും ഒന്നിക്കുന്ന ആദ്യസിനിമയാണ്.

Comments are closed.