കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. 13 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 133 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 119 റണ്‍സിന് പുറത്തായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍ റൈസേഴ്സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുതാണ് സണ്‍ റൈസേഴ്സിനെ ചുരുട്ടിക്കെട്ടിയത്. കെ.എല്‍.രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നീട് ഒരു ബാറ്റ്സ്മാനും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, മുജീബ് ഉര് റഹ്മാന് ന്നിവര്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്. 19 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ റാഷിദ് ഖാനൊപ്പം രണ്ടു വിക്കറ്റുമായി ബേസില്‍ തമ്ബി, സന്ദീപ് ശര്‍മ, ഷക്കിബ് അല്‍ ഹസന് എന്നിവരും വിജയത്തില്‍ പങ്കാളിയായി.
Comments are closed.