കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറ് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു

കൊല്ലം: ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍കുമാറിനാണ് പരിക്കേറ്റത്. കല്ലെറിഞ്ഞ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഉമയനെല്ലൂരില്‍ ആയിരുന്നു സംഭവം.

Comments are closed.