പ്രിഥ്വിരാജ് ചിത്രം രണത്തിന്‍റെ റിലീസ് മേയ് 10ന്

പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം രണത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 2 മണിക്കൂര്‍ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചിത്രം മേയ് 10ന് റിലീസ് ചെയ്യും. ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. ദാമോദര്‍ എന്ന പ്രധാന കഥാപാത്രമായി റഹ്മാനും ചിത്രത്തിലുണ്ട്.

Comments are closed.