റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു

ബാഴ്‌സലോണ: ലോക ഒന്നാം നമ്ബര്‍ റാഫേല്‍ നദാല്‍ ബാഴ്‌സലോണ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. നാട്ടുകാരനായ ഗ്യുലര്‍മോ ഗാര്‍സിയ ലോപസിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. സ്പാനിഷ് താരങ്ങളുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് വിജയിച്ചത്. സ്‌കോര്‍: 6-1, 6-3. ഓപ്പണ്‍ യുഗത്തില്‍ കളി മണ്‍ കോര്‍ട്ടിലെ 40 തുടര്‍വിജയങ്ങളെന്ന സ്വന്തം റിക്കാര്‍ഡ് നദാല്‍ തിരുത്തി. ക്വാര്‍ട്ടറില്‍ സ്ലൊവോക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനെ നദാല്‍ നേരിടും.

Comments are closed.