ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ ടീം വീണ്ടുമൊന്നിക്കുന്നു

ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍- സിന്ധു രാജ് ടീം വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നായികയും മറ്റു താരങ്ങളുമാരൊക്കെയാണെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കണ്ണൂര്‍ ഉള്‍ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെബിന്‍ ബേക്കറാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. ചിത്രത്തിന്‍റെ ചിത്രീകരണം ആഗസ്ത് മാസത്തില്‍ കണ്ണൂരില്‍ ആരംഭിക്കും.

Comments are closed.