ലിഗയുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി

തിരുവനന്തപുരം: കോവളത്തു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം കൈമാറി. സഹോദരിയായ ഇല്‍സക്കാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുക കൈമാറിയത്. തന്‍റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി.ബാലകിരണ്‍, അഡീഷനല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്.അനില്‍ എന്നിവരും പങ്കെടുത്തു.

Comments are closed.