സുസൂക്കി GSX-S750 ഇന്ത്യയില്‍

സുസൂക്കി GSX-S750 ഇന്ത്യയില്‍ പുറത്തിറങ്ങി. GSX-S750യുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 7.45 ലക്ഷം രൂപയാണ്. പുതിയ GSX-S750 മിഡില്‍വെയ്റ്റ് ശ്രേണിയിലേക്കുള്ള സുസൂക്കിയുടെ ആദ്യ പ്രൊഡക്റ്റാണ്. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ കിറ്റായാണ് പുതിയ സുസൂക്കി GSX-S750 ഇന്ത്യയില്‍ അവതരിക്കുന്നത്.
2018 ഓട്ടോ എക്‌സ്‌പോയിലാണ് GSX-S750യെ സുസൂക്കി ആദ്യം കാഴ്ചവെച്ചത്. പുതിയ GSX-S750 ഹയബൂസയ്ക്ക് ശേഷം സുസൂക്കി പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന രണ്ടാമത്തെ ബൈക്കാണ്. മെയ് ആദ്യ വാരം മുതല്‍ ബൈക്കിനെ കമ്ബനി വിതരണം ചെയ്തു തുടങ്ങുമെന്നാണ് സൂചന. മെറ്റാലിക് ട്രൈടണ്‍ ബ്ലൂ, ക്യാന്‍ഡി ഡെയറിംഗ് റെഡ് നിറങ്ങളാണ് GSX-S750 യില്‍ ലഭ്യമാവുക. പൂര്‍ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ലഭിക്കുന്നത്.
പുതിയ GSX-S750 സിസി ലിക്വിഡ് കൂള്‍ഡ് DOHC, ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനിലാണ് എത്തുന്നത്. എഞ്ചിന് പരമാവധി 110 bhp കരുത്തും 81 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ധനശേഷി 16 ലിറ്റരാണ്. 215 കിലോയുണ്ട് ബൈക്കിന്റെ ഭാരം. സസ്‌പെന്‍ഷന്‍ നിറവേറ്റാന്‍ പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുണ്ട്. ബ്രേക്കിംഗിന് വേണ്ടി 310 ാാ ഇരട്ട ഡിസ്‌ക് മുന്നിലും, 240 ാാ നിസിന്‍ ഡിസ്‌ക് പിന്നിലും ഒരുക്കിയിട്ടുണ്ട്.

Comments are closed.