ഫെയ്‌സ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിനോട് നേരിട്ടു ഹാജരാകാന്‍ ഭോപാല്‍ ജില്ലാ കോടതി

ഭോപാല്‍: ഫെയ്‌സ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിനോട് നേരിട്ടു ഹാജരാകാന്‍ ഭോപാല്‍ ജില്ലാ കോടതി ഉത്തരവിട്ടു. ബിസിനസ് നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ‘ദി ട്രേഡ്ബുക്കി’ന്‍റെ ഉടമ സ്വപ്‌നില്‍ റായ് നല്‍കിയ ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പാര്‍ഥ് ശങ്കര്‍ മിശ്രയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്നുദിവസം മാത്രം പ്രദര്‍ശിപ്പിച്ചശേഷം തന്‍റെ കമ്ബനിപോര്‍ട്ടലിന്‍റെ പരസ്യം ഫെയ്‌സ്ബുക്ക് പിന്‍വലിച്ചതായാണ് പരാതി. പരസ്യത്തിനായി പണമീടാക്കിയിരുന്നു. പോര്‍ട്ടലിന്‍റെ പേരായ ട്രേഡ്ബുക്കില്‍ നിന്ന് ‘ബുക്ക്’ എന്ന പദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതു തന്നെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നു സ്വപ്‌നില്‍ കോടതി മുമ്ബാകെ ബോധിപ്പിച്ചു. ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷന്‍ നീക്കംചെയ്യാന്‍ ഫെയ്‌സ്ബുക്ക് സമ്മര്‍ദ്ദം ചെലുത്തിയതായി ഇയാള്‍ പറഞ്ഞു. പോര്‍ട്ടലിന്‍റെ ആദ്യത്തെ പ്രചാരണം 2016 ഓഗസ്റ്റ് എട്ടു മുതല്‍ 14 വരെയും രണ്ടാമത്തേത് 2018 ഏപ്രില്‍ 14 മുതല്‍ 21 വരെ നടത്താനായിരുന്നു പദ്ധതി. എന്നാല്‍, രണ്ടാമത്തെ പ്രചാരണം ഏപ്രില്‍ 16-ന് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെക്കുകയായിരുന്നു.

Comments are closed.