സിയോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സൈനിക അതിര്‍ത്തിയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് കൂടിക്കാഴ്ച. ഇതോടെ കൊറിയന്‍ യുദ്ധത്തിനുശേഷം, സൈനിക അതിര്‍ത്തി കടക്കുന്ന ആദ്യ കൊറിയന്‍ നേതാവാകും കിം ജോങ് ഉന്‍. അതിര്‍ത്തിയില്‍ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം 9.30നാണ് കൂടിക്കാഴ്ച എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശേഷം ഇവര്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. സൈനിക മേഖലയിലെ പാന്മുഞ്ജമിലെ പീസ് ഹൗസില്‍ പ്രദേശിക സമയം 10.30 നാണ് കൂടിക്കാഴ്ച നടക്കുക. പിന്നീട് ഇരു രാജ്യങ്ങളിലെയും മണ്ണും വെള്ളവും ഉപയോഗിച്ച് സമാധാനത്തിന്റെയും സൗഭാഗ്യത്തിന്റെയും പ്രതീകമായി ഇരു നേതാക്കും ചേര്‍ന്ന് പൈന്മരം നടും. അതിനുശേഷം വീണ്ടും ചര്‍ച്ചകളിലേക്ക് മടങ്ങും. നേതാക്കള്‍ കരാറില്‍ ഒപ്പുവെക്കുകയും സംയുക്ത പ്രസ്താവന നടത്തുകയും ചെയ്യുന്നതോടെ ഉച്ചകോടി അവസാനിക്കും. സഹോദരി കിം യോ-ജോങ്ങും ഉന്നതാധികാരി കിം യോങ് നാമും കിം ജോങ് ഉന്നിനെ അനുഗമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments are closed.