യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ ജോലി; കാനം രാജേന്ദ്രന്
കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്നും മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നും തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ ജോലിയെന്നും കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന് പ്രഖ്യാപിച്ചിരുന്നു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മേയ് 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറങ്ങും. മേയ് 10 ആണ് നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മപരിശോധന മേയ് 11നും നടക്കും. സ്ഥാനാര്‍ഥിപ്പട്ടിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആയിരിക്കും.
Comments are closed.