ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

0

ക്വാലാലംപൂര്‍: പാകിസ്ഥാനെ തകര്‍ത്ത് ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ കടന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത എക്ത ബിഷ്‌റ്റ് ആണ് പാകിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് റണ്‍സെടുക്കുന്നതിനിടെ മിതാലി രാജിനെയും ദീപ്‌തി ശര്‍മ്മയേയും നഷ്ടപ്പെട്ട ഇന്ത്യയെ 38 റണ്‍സെടുത്ത സ്‌മൃതി മന്ദാനയും 34 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 73 റണ്‍സിന്‍റെ വിജയലക്ഷ്യം 23 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 20 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സന മി‌ര്‍ മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. സനയെ കൂടാതെ 18 റണ്‍സെടുത്ത നഹീദ ഖാനാണ് പാകിസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്ന താരം.

Leave A Reply

Your email address will not be published.