ഓസ്ട്രിയക്കെതിരായ സൗഹൃദ മത്സരത്തിലെ ആദ്യ ഇലവനെ ബ്രസീലിയന്‍ പരിശീലകന്‍ പ്രഖ്യാപിച്ചു

0

ബ്രസീലിന്‍റെ ഇന്നത്തെ ഓസ്ട്രിയക്കെതിരായ സൗഹൃദ മത്സരത്തിലെ ആദ്യ ഇലവനെ ബ്രസീലിയന്‍ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. നെയ്മര്‍ ആദ്യ ഇലവനില്‍ ഉണ്ടാകും എന്നതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. പരിക്കേറ്റ ശേഷം ആദ്യമായാണ് നെയ്മര്‍ ആദ്യ ഇലവനില്‍ ഇറങ്ങുന്നത്. ക്രൊയേഷ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയ നെയ്മര്‍ ഗോളും കണ്ടെത്തിയിരുന്നു. അലിസണ്‍ ഗോള്‍വല കാത്തുകൊണ്ടാകും ഇന്ന് ബ്രസീല്‍ ഇറങ്ങുക. നെയ്മര്‍ എത്തിയതോടെ കൗട്ടീനോ മിഡ്ഫീല്‍ഡില്‍ ഇടതു ഭാഗത്തായി ഇറങ്ങും. വില്യന്‍ ആണ് വലതു വിങ്ങില്‍ കളിക്കുന്നത്. പരിക്കേറ്റ കോസ്റ്റയും റെനാറ്റീ അഗസ്റ്റോയും ഇന്നും കളത്തില്‍ ഇറങ്ങില്ല. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഇന്നത്തെ മത്സരം.

Leave A Reply

Your email address will not be published.