ടി ട്വന്റി ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

0

ടി ട്വന്റി ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച ബംഗ്ലാദേശാണ് പുതിയ ഏഷ്യന്‍ ചാമ്ബ്യന്‍. ക്വാലാലംപൂരിലെ കിന്‍രാര അക്കാദമിയില്‍ നടന്ന ഫൈനലില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന്‍റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ ഒന്‍പത് വിക്കറ്റിന് 112 റണ്‍സാണ് നേടിയത്. ഹര്‍മന്‍പ്രീത് ഒഴികെയുള്ളവര്‍ക്കാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. മിഥാലി രാജും വേദ കൃഷ്ണമൂര്‍ത്തിയും പതിനൊന്ന് റണ്‍സ് വീതമാണ് നേടിയത്. ജൂലന്‍ ഗോസ്വാമി പത്തും. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഇന്നിങ്സിന്‍റെ അവസാന പന്തിലാണ് ഹര്‍മന്‍പ്രീത് പുറത്തായത്.

Leave A Reply

Your email address will not be published.