ഫ്ര​ഞ്ച്​ ഒാ​പ​ണ്‍; റാ​ഫേ​ല്‍ ന​ദാ​ലി​ന്​ 11ാം കി​രീ​ടം

0

​പാ​രി​സ്​: ക​ളി​മ​ണ്‍ കോ​ര്‍​ട്ടി​​ല്‍ ത​നി​ക്ക്​ എ​തി​രാ​ളി​ക​ളി​ല്ലെ​ന്ന്​ തെ​ളി​യി​ച്ച്‌​ റാ​ഫേ​ല്‍ ന​ദാ​ല്‍ 11ാം ഫ്ര​ഞ്ച്​ ഒാ​പ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടു. നി​ല​വി​ല്‍ ക​ളി​മ​ണ്ണി​ല്‍ ന​ദാ​ലി​ന്​ ഏ​ക വെ​ല്ലു​വി​ളി​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഒാ​സ്​​ട്രി​യ​യു​ടെ ഡൊ​മി​നി​ക്​ തീ​മി​നെ​ ഫൈ​ന​ലി​ല്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ താ​രം ​ഫ്ര​ഞ്ച്​ ഒാ​പ​ണ്‍ ഫൈ​ന​ലി​ലെ ത​​ന്‍റെ അ​പ​രാ​ജി​ത കു​തി​പ്പ്​ തു​ട​ര്‍​ന്ന​ത്. 6-4, 6-3, 6-2 എ​ന്ന സ്​​കോ​റി​ന്​ ഏ​ക​പ​ക്ഷീ​യ​മാ​യി​ത​ന്നെ​യാ​ണ്​ താ​രം ത​​ന്‍റെ 16ാം ഗ്രാ​ന്‍​ഡ് സ്ലാം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ സെ​റ്റി​ലൊ​ഴി​കെ ന​ദാ​ലി​ന്​ കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്താ​ന്‍​​ ആ​ദ്യ ഗ്രാ​ന്‍​ഡ്​ സ്ലാം ​ഫൈ​ന​ല്‍ ക​ളി​ക്കു​ന്ന തീ​മി​ന്​ ക​ഴി​ഞ്ഞി​ല്ല.

 

Leave A Reply

Your email address will not be published.