നായകനായി അപ്പാനി ശരത് തമിഴിലേയ്ക്ക്

0

ശരത് അപ്പാനി തമിഴിലേയ്ക്ക്. മണി രത്നത്തിന്‍റെ ചെക്ക ചെവന്ത വാനം, വിശാല്‍ നായകനാകുന്ന സണ്ടക്കോഴി 2 എന്നിവയിലൂടെ തമിഴിലും എത്തുന്ന ശരത് ശകടം എന്ന ചിത്രത്തില്‍ മലയാളത്തില്‍ നായകനാകുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായ കോണ്ടസ റിലീസിന് ഒരുങ്ങുകയാണ്. താന്‍ നായകനായി തമിഴില്‍ ഒരു ചിത്രം വരുന്നുവെന്ന് താരം അറിയിച്ചിരിക്കുകയാണ്. നെല്ല് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ശരത് അപ്പാനി പങ്കുവെച്ചിട്ടുണ്ട്. ഷിബു ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കണ്‍മണി രാജയാണ് തിരക്കഥ ഒരുക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ ശരത് അപ്പാനിക്കുള്ളത്.

Leave A Reply

Your email address will not be published.