സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ മിന്നല്‍ പരിശോധന

0

കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒപ്പം നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയില്‍ കണ്ടെത്തി.

Leave A Reply

Your email address will not be published.