ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരം

0

സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരം. ചൊവ്വാഴ്ച രാവിലെ 6.30 ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലായിരുന്നു ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച. ഇരുനേതാക്കളും പരിഭാഷകരും മാത്രമായി അടച്ചിട്ട മുറിയിലായിരുന്നു ആദ്യ ചര്‍ച്ച. ഇരുരാജ്യങ്ങളിലെ മേധാവികളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ആദ്യത്തെ വോണ്‍ ഓണ്‍ വണ്‍ ചര്‍ച്ച വളരെ മികച്ചതായിരുന്നു എന്നാണ് ട്രിംപിന്‍റെ പ്രസ്താവന. ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. പഴയകാലത്തുണ്ടായ മുന്‍വിധികളും വ്യവഹാരങ്ങളും തങ്ങള്‍ക്കുമുന്നില്‍ തടസ്സാമായി നിന്നെന്ന് കിം പ്രതികരിച്ചു. ഇവിടെ കൂടിക്കാഴ്ചക്ക് എത്തിയത് അവയൊക്കെ മറികടന്നാണ്. സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണ് വിശ്വാസമെന്നും കിം പറഞ്ഞു. ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്നതായിരുന്നു കൂടിക്കാഴ്ച. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ഇരുരാജ്യങ്ങളും കടുത്ത ശത്രുതയിലാണ്. അതിനുശേഷം ഫോണില്‍ പോലും ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ സംസാരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.