നേപ്പാള്‍ പ്രധാനമന്ത്രി അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലേക്ക്

0

നേപ്പാള്‍: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ചൈനയിലേക്ക്. ചെനീസ് പ്രസിഡന്റ് സി ജിന്‍പിങ്, പ്രധാനമന്ത്രി ലി കെ കെഖിയാങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാമത്തെ വിദേശയാത്രയാണ് നേപ്പാള്‍ പ്രധാനമന്ത്രി ചൈനയിലേക്ക് നടത്തുന്നത്. 19 മുതല്‍ 24 വരെ ചൈന സന്ദര്‍ശിക്കുന്നത്. ചൈനയും നേപ്പാളും സമഗ്ര സഹകരണ പങ്കാളികളാണ്, തലമുറകളുടെ സൗഹൃദം ആസ്വദിക്കണമെന്നും അവരുമായുള്ള ബന്ധം നിലനിര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാങ് പറഞ്ഞു. ഫെബ്രുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഒലിയിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. രാഷ്ട്രീയ, സാമ്ബത്തിക, സഹകരണം വര്‍ധിപ്പിക്കാനും ചൈന ശ്രമിക്കുന്നുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി അധികാരമേറ്റശേഷം ആദ്യം സന്ദര്‍ശിച്ച രാജ്യം ഇന്ത്യയായിരുന്നു.

Leave A Reply

Your email address will not be published.