മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ ഉണ്ണി മുകുന്ദന്‍

0

മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്നു. അഞ്ച് വര്‍ഷത്തെ പിണക്കത്തിനൊടുവിലാണ് ഇരുവരും ബിഗ് സ്‌ക്രീനിലൊന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചന. ഇനി തങ്ങളുടെ കൂട്ടുകെട്ട് ട്രോളുകളിലൂടെയല്ല ഒരു ഇടിവെട്ട് സിനിമയിലൂടെ വരുമെന്ന് ഉണ്ണിയും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചുണ്ടായ പിണക്കം അവസാനിച്ചത് മേജര്‍ രവിയുടെ 60ാം പിറന്നാളാഘോഷ വേളയിലായിരുന്നു. മേജര്‍ രവിയുടെ പിറന്നാളാഘോഷത്തിന് ഉണ്ണി എത്തിയതോടെ വര്‍ഷങ്ങളായുള്ള പിണക്കിന്‍റെ മഞ്ഞുരുകി. ഉണ്ണിയുടെ എന്‍ട്രി മേജറിന് വലിയ സര്‍പ്രൈസ് ആയി മാറിയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.