കാലവര്‍ഷക്കെടുതി; ധസഹായം എത്രയും വേഗം നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് ധസഹായം എത്രയും വേഗം നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. രക്ഷാ പ്രവര്‍ത്തന പുരോഗതി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി.
കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടി ഉണ്ടായ അപകടത്തില്‍ മരണം എട്ടായി. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണിയെ കുറിച്ച്‌ അന്വേഷിയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ദുരന്തബാധിതര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.