മോഹന്‍ലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു

0

22 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി പ്രഭു മലയാളത്തില്‍ എത്തി. അതേസമയം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. പ്രിയദര്‍ശനാണ് സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. കുഞ്ഞാലിമരക്കാര്‍ നാലാമന്‍റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Leave A Reply

Your email address will not be published.