ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

0

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 22.32 പോയിന്റ് ഉയര്‍ന്ന് 35622ലും നിഫ്റ്റി 9.65 പോയിന്റ് ലാഭത്തില്‍ 10817ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഫോസിസ്, ടിസിഎസ് , സണ്‍ ഫാര്‍മ, സിപ്ല, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ലുപിന്‍, യുപിഎല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, റിലയന്‍സ്, വിപ്രോ, എച്ച്‌ടിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് , ടാറ്റാ മോട്ടോര്‍സ്, ഐടിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Leave A Reply

Your email address will not be published.