ആസിഫ് അലി ചിത്രം ഇബ് ലീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0

ആസിഫ് അലി നായകനാകുന്ന ഇബ് ലീസ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഡ്വഞ്ചേര്‍സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബ് ലീസ്. ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ മഡോണ സെബാസ്റ്റിയനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഒരിടവേളയ്ക്കു ശേഷം മഡോണ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.