നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ക്രിസ്റ്റ്യാനോ തടവുശിക്ഷയും പിഴയും

0

നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ക്രിസ്റ്റ്യാനോ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങാന്‍ സമ്മതിച്ചതായാണ് ഒരു സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം നികുതി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ചിരുന്ന ക്രിസ്റ്റ്യാനോ പിന്നീട് രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവുശിക്ഷയ്ക്കും പിഴയടയ്ക്കാനും തയ്യാറായി നികുതി വകുപ്പുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നുവെന്നാണ് എല്‍ മണ്ടോയില്‍ വന്ന റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്‌ രണ്ടു വര്‍ഷത്തെ തടവുശിക്ഷയും 18.8 ദശലക്ഷം യൂറോ പിഴയുമാണ് റൊണാള്‍ഡോ സ്വീകരിച്ചത്. എന്നാല്‍, ഇതിന് റൊണാള്‍ഡോയ്ക്ക് ജയിലില്‍ കഴിയേണ്ടിവരില്ല. സ്‌പെയിനിലെ നിയമം അനുസരിച്ച്‌ നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടതില്ല. സസ്പെന്‍ഡഡ് സെന്റന്‍സ് ആയതുകൊണ്ട് ഈ ശിക്ഷ ഉടനെ നടപ്പാക്കുകയുമില്ല. റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ സ്‌പെയിനില്‍ 14.7 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറ് നികുതി വെട്ടിപ്പ് കേസുകളാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെയുള്ളത്. ഇതില്‍ ഓരോന്നിനും ആറു മാസം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരേ നികുതി വെട്ടിപ്പിന് കേസെടുത്തത്.
ഫോബസ് മാസികയുടെ കണക്കനുസരിച്ച്‌ കളിയില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്നുമായി പ്രതിവര്‍ഷം 93 ദശലക്ഷം ഡോളറാണ് ക്രിസ്റ്റ്യാനോ സമ്ബാദിക്കുന്നത്. മുന്‍നിര ഫുട്‌ബോള്‍ താരങ്ങള്‍ നടത്തുന്ന നികുതി വെട്ടിപ്പുകളെ കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റിയാനോയും പെട്ടത്.

Leave A Reply

Your email address will not be published.