ഞാന്‍ മേരികുട്ടിയ്ക്ക്‌ തിയ്യേറ്ററുകളില്‍ ഗംഭീര വരവേല്‍പ്പ്‌

0

ജയസൂര്യ ട്രാന്‍സ്‌ജെന്‍റര്‍ വേഷത്തിലെത്തിയ ഞാന്‍ മേരികുട്ടിയ്ക്ക്‌ തിയ്യേറ്ററുകളില്‍ ഗംഭീര വരവേല്‍പ്പ്‌. നിരവധി മേരിക്കുട്ടിമാരാണ് ജയസൂര്യയ്ക്കൊപ്പം എറണാകുളത്ത്‌ ചിത്രം കാണാന്‍ തിയ്യേറ്ററിലെത്തിയത്‌. കണ്ടിറങ്ങിയവര്‍ക്കെല്ലാം മേരിക്കുട്ടിയെകുറിച്ച്‌ മികച്ച അഭിപ്രായമാണു പറയാന്‍ ഉണ്ടായിരുന്നത്‌. അമ്ബതോളം ട്രാന്‍സ്‌ ജെന്‍ഡര്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണു നടന്‍ ജയസൂര്യ ചിത്രം കണ്ടിറങ്ങിയത്‌. സംവിധായകന്‍ രജ്ഞിത്തും ഒപ്പമുണ്ടായിരുന്നു. ഈ സിനിമ സമൂഹത്തിനു ട്രാന്‍സ്‌ ജെന്‍ഡറുകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റം സൃഷ്ടിക്കുമെന്ന് സിനിമ കണ്ടിറങ്ങിയ യഥാര്‍ത്ത ജീവിതത്തിലെ മേരിക്കുട്ടിമാര്‍ പറയുന്നു.

Leave A Reply

Your email address will not be published.