കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍  തുടരും

0

കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ തന്നെ തെരച്ചില്‍ പുനരരാംഭിച്ചു.ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തുന്നത്.  ഇതുവരെ എട്ടു പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ച എട്ടുപേരില്‍ നാലു പേരും കുട്ടികളാണ്.

Leave A Reply

Your email address will not be published.