പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച്‌ മെസ്സി

0

ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച്‌ ലയണല്‍ മെസി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ദുഃഖമുണ്ട്. അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ആദ്യ മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല തന്‍റെ ടീം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായില്ല- മെസി പറഞ്ഞു. ഐസ്ലന്‍ഡ് പ്രതിരോധം തുളച്ച്‌ ഗോള്‍ നേടാന്‍ തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ അതിന് സാധിച്ചില്ല. അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നുവെന്നും മെസി പറഞ്ഞു.

Leave A Reply

Your email address will not be published.