പോലീസില്‍ ദാസ്യപ്പണി; എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി

0

തിരുവനന്തപുരം: എത്ര ഉന്നതനായാലും പോലീസില്‍ ദാസ്യപ്പണി അവസാനിപ്പിക്കുമെന്നും ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെ ശബരീനാഥന്‍ എംഎല്‍എയുടെ സബ്‍‍മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് മര്‍ദനമേറ്റെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള പോലീസ് ഡ്രൈവര്‍ ഗവാസ്കറുടെ പരാതിയില്‍ എഡിജിപിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.