ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് അസാം ജവാന്മാര്‍ക്ക് വീരമൃത്യു

0

കൊഹിമ: നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ നാഗാ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് അസാം റൈഫിള്‍സ് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയ്ക്കു നേരെ ഭീകരരുടെ ആക്രമണം വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയശേഷം ഭീകരര്‍ ഒളിവില്‍പ്പോയി. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

Leave A Reply

Your email address will not be published.