അരവിന്ദ് കെജ്‌രിവാളും ബി.ജെ.പിയും നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ രാഹുല്‍ഗാന്ധി

0

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബി.ജെ.പിയും നടത്തുന്ന സമരത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് രാഹുലിന്‍റെ പ്രതികരണം. വിഷയത്തില്‍ ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. ഡല്‍ഹി മുഖ്യമന്ത്രി ലഫ്. ഗവര്‍ണറുടെ ഓഫീസിലും ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലും ധര്‍ണ നടത്തുകയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. അരാജകത്വത്തിനെതിരെ പ്രധാനമന്ത്രി മോദി കണ്ണടയ്ക്കുന്നു. ഈ നാടകം തുടരുന്നതിന്‍റെ ദുരിതം അനുഭവിക്കുന്നത് ഡല്‍ഹിയിലെ ജനങ്ങളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ദീര്‍ഘകാലമായി ശത്രുതയില്‍ തുടരുന്ന മമത ബാനര്‍ജിയും സിപിഎമ്മും സംയുക്തമായി കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറായിരുന്നില്ല. സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കെജ്‌രിവാളിന്‍റെ ആവശ്യം. ഡല്‍ഹി മുഖ്യമന്ത്രിയുടെ കുത്തിയിരിപ്പ് സമരത്തിനെതിരെ ബിജെപിയുടെ പ്രക്ഷോഭവും തുടരുകയാണ്.

Leave A Reply

Your email address will not be published.