അസ്യൂസ് പുതിയ മിഡ്-റേഞ്ച് ഫോണായ അസ്യൂസ് സെന്‍ഫോണ്‍ അറേസ് അവതരിപ്പിച്ചു

0

അസ്യൂസ് തങ്ങളുടെ പുതിയ മിഡ്-റേഞ്ച് ഫോണായ അസ്യൂസ് സെന്‍ഫോണ്‍ അറേസ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയ സെന്‍ഫോണ്‍ ARനു സമാനമായ സവിശേഷതകളാണ്. സെന്‍ഫോണ്‍ ARന്‍റെ വില 49,999 രൂപയും സെന്‍ഫോണ്‍ അറേസിന്റെ വില 22,700 രൂപയുമാണ്.

അസ്യൂസ് സെന്‍ഫോണ്‍ അറേസില്‍ നിരവധി ഓഗ്മെന്റഡ് റിയാലിറ്റിയും (AR) അതു പോലെ വെര്‍ച്ച്‌വല്‍ റിയാലിറ്റിയും (VR) ചേര്‍ത്തിട്ടുണ്ട്. നിലവിലെ മിക്ക ഫോണുകള്‍ക്കും കമ്ബനി ആന്‍ഡ്രോയിഡ് ഓറിയോ സോഫ്റ്റ്‌വെയറാണ് നല്‍കിയിരിക്കുന്നത്, എന്നാല്‍ സെന്‍ഫോണ്‍ അറേസിന് ആന്‍ഡ്രോയിഡ് നൗഗട്ടാണ്.

5.5 ഇഞ്ച് QHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 16:9 അനുപാതത്തില്‍ 1440×2560 പിക്‌സല്‍ റെസൊല്യൂഷനും ഉണ്ട്. ഫോണിന്‍റെ ഡിസ്‌പ്ലേ പാനലില്‍ True2life ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സവിശേഷതയിലൂടെയാണ് ഉപയോക്താക്കള്‍ക്ക് വിആര്‍ അനുഭവങ്ങള്‍ പ്രാപ്തമാക്കുന്നത്. ഇത് കൂടാതെ ഫോണില്‍ ഓയില്‍ റിപ്പല്ലന്റ് കോട്ടിംഗും ഉണ്ട്.

സെന്‍ഫോണ്‍ അറേസിന് SonicMaster 3.0 HiRes Audio 384 kHz ഓഡിയോ റെക്കോര്‍ഡര്‍ ഉണ്ട്. അതിന് 7.1 ചാനല്‍ പിന്തുണയുളള TDS ഹെഡ്‌ഫോണും ഉണ്ട്. ഫോണിന്‍റെ ഹാര്‍ഡ്‌വയറില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടൊപ്പം 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂടാതെ 2TB വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

23എംപി പിന്‍ ക്യാമറയാണ്. ആ പിന്‍ ക്യാമറയില്‍ അസ്യൂസിന്റെ ഹൈറിസൊല്യൂഷന്‍ PixalMaster 3.0 ടെക്‌നോളജിയാണ് നല്‍കിയിരിക്കുന്നത്. ഫോണിന്റെ മുന്‍ ക്യാമറ 8എംപിയാണ്. ക്വല്‍കോമിന്‍റെ ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയോടു കൂടിയ 3300എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.