2019 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍

0

2019 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി.  9.99 ലക്ഷം രൂപയാണ്  വില.  നിഞ്ച 1000 മോഡലുകള്‍ ഇന്ത്യയില്‍ എത്തുന്നത് സെമി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി (എസ്‌കെഡി). ശേഷം പൂനെ നിര്‍മ്മാണശാലയില്‍ നിന്നും അസംബിള്‍ ചെയ്ത മോഡലുകളാണ് വിപണിയില്‍ അവതരിക്കുന്നതെന്നാണ് സൂചന. കറുപ്പ്, പച്ച എന്നീ രണ്ടു നിറങ്ങളിലാണ് പുതിയ നിഞ്ച 1000 ലഭ്യമാവുക. ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, ചിന്‍ സ്‌പോയിലര്‍, സ്ലിപ്പര്‍ ക്ലച്ച്‌ എന്നിവ ബൈക്കില്‍ ലഭ്യമാണ്. മൂന്നു ഘട്ടങ്ങളുള്ള ട്രാക്ഷന്‍ കണ്‍ട്രോളും ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനവും നിഞ്ച 1000 -ല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. 1,043 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് പുതിയ നിഞ്ച 1000 ഒരുങ്ങുന്നത്. പരമാവധി 140 bhp കരുത്തും 111 Nm ടോര്‍ക്കും എഞ്ചിനുണ്ട്. ഗിയര്‍ബോക്‌സ് ആറു സ്പീഡ്.

കവാസാക്കി നിഞ്ച 1000 ന് ഭാരം 239 കിലോ ആണ്. 19 ലിറ്റര്‍ ഇന്ധനശേഷിയുണ്ട്. മൂന്നു മോഡുകള്‍ ട്രാക്ഷന്‍ കണ്‍ട്രോളില്‍ ലഭ്യമാണ്. ആദ്യ രണ്ടു മോഡുകള്‍ ബൈക്കില്‍ മികവുറ്റ സ്‌പോര്‍ടി റൈഡിംഗ് ഉറപ്പുവരുത്തും. മൂന്നാം മോഡിന്‍റെ ലക്ഷ്യം തെന്നുന്ന പ്രതലങ്ങളില്‍ കൂടുതല്‍ സ്ഥിരത ലഭ്യമാക്കുകയാണ്. ബ്രേക്കിംഗിന് വേണ്ടി 300 mm പെറ്റല്‍ ഡിസ്‌കാണ് മുന്നില്‍ ഒരുങ്ങുന്നത്; പിന്നില്‍ 240 mm പെറ്റല്‍ ഡിസ്‌കും.

Leave A Reply

Your email address will not be published.