ലോക കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സൗദി ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു

0

ജിദ്ദ: റഷ്യയില്‍ നടന്നുവരുന്ന ലോക കപ്പ് ഫുട്‌ബോള്‍ മത്‌സരത്തിലെ നാളത്തെ മത്‌സരത്തിനായി റഷ്യയിലെ റൊസ്‌റ്റോവിലേക്ക് പുറപ്പെട്ട സൗദി ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്‍റെ എഞ്ചിനുകളിലൊന്നിനാണ് ചെറിയ തോതില്‍ തീപിടുത്തമുണ്ടായത്. എന്നാല്‍ വിമാനം സുരക്ഷിതമായി റോസ്‌റ്റോവില്‍ ഇറങ്ങിയതായും ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും എല്ലാവരുമിപ്പോള്‍ താമസ സ്ഥലത്താണുള്ളതെന്നും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. വിമാനത്തിന്‍റെ ചിറകുകളിലൊന്നിനാണ് തീപിടിച്ചത്. സൗദി അറേബ്യയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സിയും സംഭവം സ്ഥിരികരിച്ച്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് സൗദി അറേബ്യന്‍ ടീമിന്‍റെ രണ്ടാമത്തെ മത്‌സരം. ഉദ്ഘാടന മത്‌സരത്തില്‍ സൗദി ടീം റഷ്യയോട് എതിരില്ലാത്ത അഞ്ച് ഗോളിന് അടിയറവ് പറഞ്ഞിരുന്നു. നാളത്തെ മത്‌സരത്തില്‍ ഉറുഗ്വേയുമായാണ് സൗദി ടീം മാറ്റുരക്കുക.

Leave A Reply

Your email address will not be published.