ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയക്കെതിരെ ജപ്പാന് ജയം

0

സര്‍നസ്‌ക്: ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയയെ തകര്‍ത്ത് ജപ്പാന് ജയം. പത്ത് പേരുമായി കളിച്ച കൊളംബിയയെ 2-1നാണ് ജപ്പാന്‍ കീഴടക്കിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ കൊളംബിയയുടെ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് സാഞ്ചെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതേതുടര്‍ന്നാണ് കൊളംബിയക്ക് 11 പേരുമായി കളിക്കേണ്ടി വന്നത്. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാര്‍ഡാണ് സാഞ്ചെസിന് ലഭിച്ചത്.
കളിയുടെ ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരം ഗോളാക്കി മാറ്റി ഷിന്‍ജി കഗാവ ജപ്പാനെ 1-0ന് മുന്നിലെത്തിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്‍പ് ജുവാന്‍ ക്വിന്റെരയിലൂടെ കൊളംബിയ ഗോള്‍ മടക്കി. പേശീ വേദനയെ തുടര്‍ന്ന് വിശ്രമം അനുവദിച്ച കൊളംബിയന്‍ മിഡ് ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസിന് പകരക്കാരനായാണ് ക്വിന്റെര ടീമില്‍ ഇടം നേടിയത്. 73-ാം മിനിറ്റില്‍ യുവ ഒസാക്കയാണ് ജപ്പാന് വേണ്ടി വിജയഗോള്‍ നേടി.

Leave A Reply

Your email address will not be published.