നാദാപുരം മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്

0

നാദാപുരം: മുസ്ലിം ലീഗ് ഓഫീസിനുനേരെ ബോംബേറ്. തെരുവന്‍പറമ്ബ് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി ഓഫിസിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ ഓഫിസി​​​ന്‍റെ മുന്‍ഭാഗത്തെ ചില്ലുകളും ഭിത്തിയും തകര്‍ന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തെതുടര്‍ന്ന് ലീഗ് നേതാക്കളായ എന്‍.കെ. മൂസ, വി.വി. മുഹമ്മദലി തുടങ്ങിയവരും നാദാപുരം പോലീസും സ്ഥലത്തെത്തി. നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഓഫിസിനടുത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടന ശബ്​ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ പ്രകമ്ബനമുണ്ടാക്കിയിരുന്നു ഇതോടെ ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബാണ് എറിഞ്ഞതെന്ന് വ്യക്തമായി.

Leave A Reply

Your email address will not be published.