സ്‌കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്

0

കോട്ടയം: സ്‌കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്. വാനിന്‍റെ പിന്‍വാതില്‍ തുറന്നാണ് വിദ്യാര്‍ത്ഥിനികള്‍ പുറത്തേക്ക് വീണ് പരുക്കേറ്റത്. പൊന്‍കുന്നത്തെ ഒരു സ്വകാര്യ സ്‌കൂളിന്‍റെ വാനില്‍ നിന്നുമാണ് കുട്ടികള്‍ റോഡിലേക്ക് തെറിച്ച്‌ വീണത്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനി ജോബിറ്റ, ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ആവണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്‌കൂള്‍ വാനിന്‍റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു

Leave A Reply

Your email address will not be published.