വിജയും കീര്‍ത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു

0

ഇളയ ദളപതി വിജയും കീര്‍ത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു. ഭൈരവ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യുടെ 62ാം ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്കും ഈ മാസം 21ന് പുറത്തുവിടുമെന്ന് സംവിധായകന്‍ വ്യക്തമാക്കി. വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന പേരിടാത്ത ചിത്രം രാഷ്ട്രീയ പശ്ചാത്തലമുള്ളതായിരിക്കുമെന്നും സംവിധായകന്‍ അറിയിച്ചു. ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Leave A Reply

Your email address will not be published.