രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 2.0. അടുത്ത വര്‍ഷം ജനുവരി 25ന്

0

രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 2.0. അടുത്ത വര്‍ഷം ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വിഎഫ്‌എക്‌സ് വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി വെച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
2010ല്‍ പുറത്തിറങ്ങിയ രജനി കാന്തിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം യെന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. രജനി കാന്ത് ശങ്കര്‍ വിജയ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് ലോഞ്ച് മുംബൈയിലായിരുന്നു. 2017 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നീട്ടിവെയ്ക്കുകയായിരുന്നു. ബോളിവുഡ് താരം അക്ഷയ്കുമാറും ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ഡോ.റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിക്കുന്നത്. എമി ജാക്‌സനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.