ഡ്യുക്കാട്ടിയുടെ 2018 മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യന്‍ വിപണിയില്‍

0

ഡ്യുക്കാട്ടിയുടെ 2018 മള്‍ട്ടിസ്ട്രാഡ 1260 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പുതിയ ഫ്‌ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ ടൂറര്‍ രണ്ടു വകഭേദങ്ങളിലാണ് ഒരുങ്ങുന്നത്. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യ്ക്ക് 15.99 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ് 1260 S വകഭേദത്തിന്‍റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 18.06 ലക്ഷം രൂപയും. ട്രയംഫ് ടൈഗര്‍ 1200,ബിഎംഡബ്ല്യു R1200 GS എന്നിവരോടാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 -യുടെ അങ്കം.
പുതിയ 1,262 സിസി ലിക്വിഡ് കൂള്‍ഡ് L – ട്വിന്‍ എഞ്ചിനിലാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഒരുങ്ങുന്നത് . 158 bhp കരുത്തും 129.5 Nm ടോര്‍ക്കും എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഡ്യുക്കാട്ടി സ്‌കൈഹുക്ക് സസ്‌പെന്‍ഷന്‍ സംവിധാനമാണ് സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യിലുള്ളത്. ഉയര്‍ന്ന മള്‍ട്ടിസ്ട്രാഡ 1260 S -ല്‍ 48 mm ഫോര്‍ക്കുകളും പൂര്‍ണമായും ക്രമീകരിക്കാവുന്ന സാക്ക്‌സ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിറവേറ്റും.
സ്‌പോര്‍ട്, ടൂറിങ്ങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും മോഡലില്‍ ലഭ്യമാണ്. ബാക്ക് ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, കോര്‍ണറിംഗ് എബിഎസ്, ഓട്ടോമാറ്റിക് ടേണ്‍ സിഗ്നല്‍ ക്യാന്‍സലേഷന്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ കണക്ടിവിറ്റി എന്നിവെയാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 ഫീച്ചറുകള്‍. ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കോര്‍ണറിംഗ് ലൈറ്റുകള്‍, പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍ എന്നിവ മള്‍ട്ടിസ്ട്രാഡ 1260 S -ല്‍ ലഭ്യമാണ്.

Leave A Reply

Your email address will not be published.