പൊലീസില്‍ ദാസ്യപ്പണി; എത്ര ഉന്നതരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

0

തൃശൂര്‍: എത്ര ഉന്നതരായാലും പൊലീസില്‍ ദാസ്യപ്പണി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ പൊലീസ് കേരള സംസ്കാരത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തക​രോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാര്‍ ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല. പൊലീസിനെ നിയമിക്കുന്നത്​ പി.എസ്.സിയാണെന്ന്​ നല്ല ബോധ്യം വേണം. ഈ ബോധ്യമുണ്ടായതിനാലാണ് ദാസ്യപ്പണിയുടെ വിവരം ഇപ്പോള്‍ പുറത്ത് വന്നത്. ഇതര സംസ്ഥാനങ്ങളില്‍ പൊലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. കേരളത്തില്‍ അപൂര്‍വം ഓഫിസര്‍മാരെക്കുറിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇടതുസര്‍ക്കാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ല. പഴയ കാലത്ത് ഓര്‍ഡര്‍ലി സമ്ബ്രദായമുണ്ടായിരുന്നു. അത് നിരോധിച്ചു. എംപ്ലോയ്മ​െന്‍റ്​ എക്സ്ചേഞ്ച്​ വഴി നിയമനം കിട്ടിവന്ന പൊലീസുകാരെ മുന്‍കാലങ്ങളില്‍ ഇത്തരം പണികള്‍ ഏല്‍പ്പിച്ചിരുന്നു. 1980 മുതല്‍ പി.എസ്.സി വഴിയാണ് പൊലീസ് നിയമനം. ഒരുവിധ വീട്ടുവേലയും ചെയ്യേണ്ടതില്ല. ഇത്തര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ.പി.എസുകാര്‍ കേരളത്തി​​ന്‍റെ സംസ്കാരത്തിന് അനുസരിച്ച്‌ മാറണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.