​ഐക്യരാഷ്​ട്രസഭയുടെ മാനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന്​ അമേരിക്ക പിന്‍മാറി

0

വാഷിങ്​ടണ്‍: ​ഐക്യരാഷ്​ട്രസഭയുടെ മാനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന്​ അമേരിക്ക പിന്‍മാറി. മനുഷ്യാവകാശ കൗണ്‍സില്‍ രാഷ്​ട്രീയ പക്ഷപാതിത്വത്തി​​ന്‍റെ അഴുക്കുചാലാണെന്ന്​ ആരോപിച്ചാണ്​ പിന്‍മാറ്റം. യു.എസി​​ന്‍റെ പിന്‍മാറ്റം നിരാശാജനകമാണ്​. മനുഷ്യാവകാശ കൗണ്‍സിലില്‍ യു.എസ്​ തുടരണമെന്നതാണ്​ തങ്ങളുടെ താത്​പര്യ​മെന്ന്​ യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗട്ടര്‍സ്​ വ്യക്​തമാക്കി. ആത്​മവഞ്ചന നടത്തുന്ന​ സംഘടന മനുഷ്യാവകാശങ്ങളെ അപഹസിക്കുകയാണെന്നും യു.എസി​​ന്‍റെ യു.എന്‍ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. കൗണ്‍സില്‍​ ഇസ്രായേല്‍ വിരുദ്ധ പക്ഷമാണെന്നും അംഗത്വം തുടരുന്നത്​ പുനരാലോചിക്കുമെന്നും കഴിഞ്ഞ വര്‍ഷം നിക്കി ഹാലെ പറഞ്ഞിരുന്നു.
2006ല്‍ ജനീവ ആസ്​ഥാനമായി രൂപം കൊണ്ട കൗണ്‍സില്‍ മനുക്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന പല രാജ്യങ്ങള്‍ക്കും അംഗത്വം നല്‍കിയിട്ടും ഇസ്രായേലിനെ അകറ്റി നിര്‍ത്തുകയാണെന്നുമാണ്​ അമേരിക്കയുടെ ആരോപണം. നിരവധി മനുഷ്യാവകാശ ലംഘനം നടന്ന കോംഗോയെ അംഗമാക്കിയതാണ്​ വിമര്‍ശനത്തിന്​ ഇടവെച്ചത്​. വെനസ്വേലയിലും ഇറാനിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ കൗണ്‍സില്‍ പരാജയമാണെന്നും നിക്കി ഹാലെ കുറ്റ​പ്പെടുത്തി.

Leave A Reply

Your email address will not be published.