വിജയ് മല്യക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്

0

മുംബൈ: മദ്യരാജാവ് വിജയ് മല്യക്കെതിരേ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന് പുറമെ, മല്യയുടെ വിമാനകമ്ബനിയായ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനും, യുണൈറ്റഡ് ബ്രിവറീസ്‌ ഹോള്‍ഡിങ്‌സ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 30ന് പരിഗണിക്കാനായി മാറ്റി. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്ബനികള്‍ക്കെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപ്പത്രം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.