ഐസ്‌ലന്റ് നൈജീരിയയെ നേരിടും

0

വോള്‍ഗോഗ്രാഡ് അരീന: ഗ്രൂപ്പ് ഡിയിലെ നാലാം മത്സരത്തില്‍ ഇന്ന് ഐസ്‌ലന്റ് നൈജീരിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് ഗ്രൂപ്പില്‍ അവസാനക്കാരായ നൈജീരിയക്ക് ഇന്ന് ജയം അനിവാര്യമാണ്. ശക്തരായ അര്‍ജന്റീനയെ 1-1 സമനിലയില്‍ തളച്ച ഐസ്‌ലന്റും ചില്ലറക്കാരല്ല. രണ്ടു പേര്‍ക്കും നിര്‍ണായകമായ മത്സരമായതിനാല്‍ പോരാട്ടം കടുക്കുമെന്നതില്‍ സംശയമില്ല.

Leave A Reply

Your email address will not be published.