കെവിന്‍റെ മരണം; നീനുവിന്‍റെ അമ്മ പ്രതിപ്പട്ടികയിലില്ലെന്ന് സര്‍ക്കാര്‍

0

കൊച്ചി: കെവിന്‍ മരിച്ചതുമായി ബന്ധപ്പെട്ട് നീനുവിന്‍റെ അമ്മയെ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നീനുവിന്‍റെ അമ്മ തെന്മല ഒറ്റക്കല്‍ സ്വദേശിനി രഹ്‌ന ചാക്കോ നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
മേയ് 17-നാണ് കെവിന്‍റെ മൃതദേഹം തെന്മലയിലെ പുഴയില്‍നിന്ന് കണ്ടെടുത്തത്. കെവിന്‍റെ മരണത്തില്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് ചാക്കോജോണും മകന്‍ ഷാനു ചാക്കോയുമുള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായിട്ടുണ്ട്. തന്നെക്കൂടി കേസിലുള്‍പ്പെടുത്തിയേക്കുമെന്ന് ആശങ്കയുണ്ടെന്നുകാണിച്ചാണ് രഹ്ന ചാക്കോ മുന്‍കൂര്‍ജാമ്യം തേടിയത്.

Leave A Reply

Your email address will not be published.